തിരുവനന്തപുരം: അനാഥാലയങ്ങളിൽ വളരുന്ന പെൺകുട്ടികൾക്ക് ഒരുപവൻ സ്വർണം സമ്മാനിക്കുന്ന പൂജപ്പുര ഉണ്ണിനഗർ റസിഡൻറ്സ് അസോസിയേഷെൻറ (പുര) കനകജ്യോതി പ്രഫ. ബി. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. പുര പ്രസിഡൻറ് ജി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ ഭാഗമായി പൂജപ്പുര ഹിന്ദു മഹിള മന്ദിരത്തിലെ ബി.എസ്. സബിതക്ക് ഒരുപവെൻറ സ്വർണമാല സമ്മാനിച്ചു. വാർഡ് കൗൺസിലർ ഡോ. ബി. വിജയലക്ഷ്മി, മഹിള മന്ദിരം പ്രസിഡൻറ് രാധാലക്ഷ്മി പദ്മരാജൻ, എസ്. വിശ്വംഭരൻ നായർ, വി.എസ്. അനിൽ പ്രസാദ്, ദീപ്തി അനിൽ, അശ്വതി പ്രദീപ്, ബി.എസ്. സബിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.