തിരുവനന്തപുരം: കോർപേറഷൻ കിള്ളിയാര്‍ സിറ്റി മിഷെൻറ നേതൃത്വത്തിൽ ഡിസംബര്‍ 22ന് നടക്കുന്ന കിള്ളിയാര്‍ മെഗാ ക്ലീനിങ് പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള വളൻറിയർ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോർപേറഷൻ വെബ്‌സൈറ്റിൽ (www.corporationoftrivandrum.in) നൽകിയിട്ടുള്ള Killiyar എന്ന ലിങ്ക്‌വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇരുപത്തിയയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനകീയ കാമ്പയിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായ കിള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രയത്‌നത്തിൽ എല്ലാ നഗരവാസികളും പങ്കാളികളാകണമെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.