സാംബവ സഭ സെക്ര​േട്ടറിയറ്റ്​ മാർച്ച്​

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സാംബവ സഭ സെക്രേട്ടറിയറ്റ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് എ.സി. ബിനുകുമാർ ഉദ്ഘാടനം െചയ്തു. ഭരണഘടനപരമായ പരിരക്ഷകളുടെ പിൻബലത്തിൽ മാത്രം സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിയുന്ന അടിസ്ഥാനവർഗ ജനവിഭാഗങ്ങളുടെ ആവലാതികൾക്കു നേരെ സർക്കാർ അവഗണന പുലർത്തുന്നതായി അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ശ്രീകാര്യം ബാബുരാജ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് മഠത്തിൽ, ഉണ്ണിക്കുഞ്ഞ് മത്തായി, സുബാഷ് പുളിയ്ക്കൽ, തിരുപുറം സുരേഷ്, കെ.കെ. ശ്യാം, കല്ലിയൂർ സ്റ്റീഫൻ, മുഖത്തല പ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.