ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: വിദ്യാർഥികളിലെ ഭാഷാതാൽപര്യം വളർത്തുന്നതിനും സർഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും അമ്പലത്തറ കൊർദോവ ഹയർ സെക്കൻഡറി സ്കൂളിൽ 'എഴുത്തുപുര' ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സൃഷ്ടിപരമായ രചനകളിൽ മികവ് തെളിയിച്ച വിദ്യാർഥികളുടെ തുടർപരിശീലനത്തി​െൻറ ഭാഗമായാണ് എഴുത്തുപുര ഒരുക്കിയത്. കേരള എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മൻസൂർ ജെ ഉദ്ഘാടനം ചെയ്തു. കൊർേദാവ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എം. അബ്ദുൽ കലാം, പ്രിൻസിപ്പൽ ഷക്കീല ബീഗം കെ.എച്ച്, പബ്ലിക് റിലേഷൻസ് ഒാഫിസർ അനിൽകുമാർ സി.പി എന്നിവർ നേതൃത്വം കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.