അഗ്​നിസുരക്ഷ ബോധവത്​കരണവും പരിശീലനവും

കഴക്കൂട്ടം: വ്യവസായവകുപ്പിന് കീഴിലെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ ഒരുക്കി. ചാക്ക ഫയര്‍സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസറുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. എഴുപതോളം കമ്പനികളിലായി നാലായിരത്തോളം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ പാര്‍ക്കാണ് മേനംകുളത്തെ കിന്‍ഫ്ര പാര്‍ക്ക്. അപായങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി അപകടത്തിലേക്ക് നയിക്കാതെ മുന്‍കരുതല്‍ എടുക്കുന്നതിനും വിവിധതരം അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ പ്രയോഗിക്കുന്ന രീതികളും തൊഴിലാളികളെ പരിശീലിപ്പിച്ചു. കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് മാനേജിങ് ഡയറക്ടര്‍ ജീവാ ആനന്ദന്‍ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.