കിളിമാനൂർ: പള്ളിക്കൽ ഗവ. ഹൈസ്കൂളിനു സമീപത്തുനിന്ന് ഒന്നര കിലോയോളം കഞ്ചാവുമായി രണ്ടു യുവാക്കൾ പൊലീസിെൻറ പിടിയിൽ. പ്രതികളിലൊരാൾ എൻജിനീയറിങ് വിദ്യാർഥിയെന്ന് പൊലീസ്. കടയ്ക്കാവൂർ നിലയ്ക്കാമുക്ക്, മംഗ്ലാംവിള നെടിയവിള വീട്ടിൽ അനുദാസ് (19), കടയ്ക്കാവൂർ നിലയ്ക്കാമുക്ക് പാട്ടികവിള പുതുവൽവിള വീട്ടിൽ സുബിൻരാജ് (19) എന്നിവരെയാണ് റൂറൽ ഷാഡോ പൊലീസിെൻറ സഹായത്തോടെ പള്ളിക്കൽ എസ്.ഐ വി. ഗംഗാപ്രസാദിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ഇവർ കഞ്ചാവ് വിൽപനക്കായി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽനിന്നാണ് ഇവർ വിൽപനക്കായി കേരളത്തിൽ കഞ്ചാവ് എത്തിച്ചിരുന്നത്. പിടിയിൽ ആയ അനുദാസ് തമിഴ്നാട്ടിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചില സ്ഥലങ്ങളിൽ സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കമുള്ള ചെറുപ്പക്കാരിൽ കഞ്ചാവിെൻറ ഉപയോഗം വർധിക്കുന്നതായി മനസ്സിലാക്കിയതിെൻറ അടിസ്ഥാനത്തിൽ റൂറൽ പൊലീസ് മേധാവി പി. അശോക് കുമാറിെൻറ നിർദേശപ്രകാരം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും പ്രദേശത്തെ വിതരണക്കാരും മാസങ്ങളായി പൊലീസിെൻറ രഹസ്യനിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ പള്ളിക്കൽ താമസക്കാരൻ ആയ യുവാവ് ഒഡിഷയിൽനിന്ന് കൊണ്ടുവന്ന ഏഴ് കിലോ കഞ്ചാവുമായി കാട്ടാക്കടയിൽെവച്ച് ഷാഡോ പൊലീസിെൻറ പിടിയിലായിരുന്നു. അയാളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് നിലവിലെ അറസ്റ്റ്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പി പി. അനിൽകുമാറിെൻറ നേതൃത്വത്തിൽ പള്ളിക്കൽ എസ്.ഐ വി. ഗംഗാപ്രസാദ്, ഷാഡോ എസ്.ഐ സിജു, കെ.എൽ. നായർ, എ.എസ്.ഐ ഫിറോസ്, ബിജു, ഷാഡോ ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, റിയാസ്, ജ്യോതിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചിത്രവിവരണം: IMG-20181127-WA0041.jpg കഞ്ചാവുമായി പള്ളിക്കലിൽ പിടിയിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.