തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടിയില്ല

ആറ്റിങ്ങല്‍: ടൗൺപരിധിയിലെ തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടികളില്ല. ദേശീയപാതയിലെയും ഇടറോഡുകളിലെയും വിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ കണ്ട മട്ടില്ല. ടൗണിനുള്ളിൽ ചില ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമാണെങ്കിലും ദേശീയപാതയില്‍ മാമം ഭാഗത്തും പല ഇടറോഡുകളിലും സ്ഥിതി വിപരീതമാണ്. തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് നഗരസഭാധികൃതരാണ്. ബള്‍ബുകളും ട്യൂബുകളുമുള്‍പ്പെടെ ഉപകരണങ്ങള്‍ വാങ്ങിനൽകിയാലേ കെ.എസ്.ഇ.ബി.അധികൃതര്‍ അവ മാറ്റി സ്ഥാപിക്കൂ. എന്നാൽ, കേടായ തെരുവുവിളക്കുകളുടെ കണക്കുകള്‍ ശേഖരിക്കാന്‍ പോലും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ലെന്നാണ് പ്രധാന ആരോപണം. നഗരത്തിനുള്ളില്‍ ബി.ടി.എസ് റോഡ് വൈകീട്ട് ഇരുട്ടുമൂടി കിടക്കുന്ന അവസ്ഥയാണ്. വിദ്യാർഥിനികളും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ ബി.ടി.എസ് റോഡിലൂടെ ഭയന്നാണ് കടന്നുപോകുന്നത്. കച്ചേരിനടയിൽനിന്ന് ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, വക്കം, കിഴുവിലം ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ ബസ് കയറുന്നത് ടൗണ്‍ യു.പി.എസ് ജങ്ഷനില്‍നിന്നാണ്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന നൂറുകണക്കിന് സ്ത്രീകള്‍ ജോലി കഴിഞ്ഞ് ബി.ടി.എസ് റോഡിലൂടെയാണ് ടൗണ്‍ യു.പി.എസ് ജങ്ഷനിലേക്ക് പോകേണ്ടത്. തെരുവുവിളക്കുകള്‍ കത്താത്ത പാതയില്‍ ഭയന്നാണ് ഇവര്‍ സഞ്ചരിക്കുന്നത്. ദേശീയപാതയില്‍ മാമത്ത് തെരുവുവിളക്കുകള്‍ കത്താത്തത് നിരവധി അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്. ഇവിടെ റോഡി​െൻറ വശങ്ങളില്‍ വന്‍കുഴിയാണ്. കൂടാെത, റോഡില്‍ ഇറക്കവും വളവുമുണ്ട്. റോഡി​െൻറ വശങ്ങളില്‍ വെളിച്ചമില്ലാത്തത് വന്‍ അപകടത്തിനിടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യങ്ങൾ നഗരസഭാധികൃതരെ അറിയിച്ചെങ്കിലും നടപടികളുണ്ടായിട്ടിെല്ലന്ന പരാതിയാണ് തദ്ദേശവാസികള്‍ ഉന്നയിക്കുന്നത്. ഇടറോഡുകളില്‍ പാമ്പും തെരുവുനായ്ക്കളും വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്. മാത്രമല്ല സാമൂഹികവിരുദ്ധരുടെ താവളമാണ് ഇപ്പോള്‍ നഗരത്തിലെ പല ഇടറോഡുകളും. മദ്യപാനമുള്‍പ്പെടെയുള്ള സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളാണ് റോഡുകളില്‍ നടക്കുന്നത്. ബിവറേജസില്‍നിന്ന് മദ്യം വാങ്ങി വരുന്നവര്‍ ഇടറോഡുകളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അതിനുള്ളിലിരുന്ന് മദ്യപിക്കുകയാണ്. യാത്രക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തെരുവുവിളക്കുകള്‍ കത്തിക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നിട്ടുളളത്. വരും ദിവസങ്ങളില്‍ വിവിധ സംഘടനകള്‍ വിഷയമുന്നയിച്ച് പ്രത്യക്ഷസമരവുമായി രംഗത്തെത്തുമെന്നാണ് സൂചന. ഫോട്ടോ-പ്രവര്‍ത്തനരഹിതമായ തെരുവുവിളക്കുകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.