മാർച്ചും ധർണയും നടത്തും

തിരുവനന്തപുരം: സഹകരണ പെൻഷൻകാരുടെ സംഘടനയായ േകരള പ്രൈമറി കോഒാപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാറി​െൻറയും കേരള സ്റ്റേറ്റ് കോഒാപറേറ്റിവ് എംപ്ലോയീസ് പെൻഷൻ ബോർഡി​െൻറയും നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ബുധനാഴ്ച കുന്നുംപുറത്തുള്ള പെൻഷൻ ബോർഡ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സ്വാമിനാഥൻ അറിയിച്ചു. ധർണ കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാർച്ചിനും ധർണക്കും സംസ്ഥാന നേതാക്കളായ ബി.കെ. തിരുവോത്ത്, ഡി. വിശ്വനാഥൻ നായർ, പി. ഭാസ്കരൻ നായർ, കെ. ഷൺമുഖൻ, എസ്. വേലായുധൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.