നൂറുൽ ഇസ്​ലാം മദ്റസയിൽ നബിദിന പൊതുസമ്മേളനം നടന്നു

ബീമാപള്ളി: നൂറുൽ ഇസ്ലാം അറബിക് കോളജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസ വിദ്യാർഥികളുടെ കലാമത്സര പരിപാടികളും നബിദിന പൊതുസമ്മേളന പരിപാടിയും നടന്നു. എം.കെ.എം. നിസാർ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.എച്ച്.എം. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മുസ്ലിയാർ സ്വാഗതം പറഞ്ഞു. അബൂസാലിഹ് ഫൈസി സമ്മാനം വിതരണം ചെയ്തു. തൻസീർ മുസ്ലിയാർ ഖിറാഅത്ത് നടത്തി. കെ. അമാനുല്ല, അബ്ദുൽ മജീദ്, അഷ്റഫ് അലി, അബ്ദുൽ ഗഫൂർ മുസ്ലിയാർ, എ.ബി. ഷാജഹാൻ മുസ്ലിയാർ, മുഹമ്മദ് ഫാറൂഖ് മുസ്ലിയാർ, മുനീർ മഹ്ളരി, യാസീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.