നഗരസഭ: പുതിയ മാസ്​റ്റർ പ്ലാനിലൂടെ ലക്ഷ്യമിടുന്നത്​ സമഗ്രവികസനം -മന്ത്രി

കഴക്കൂട്ടം: നഗരസഭയുടെ എല്ലാ വാർഡികളുടെയും സമഗ്രവികസനമാണ് പുതിയ മാസ്റ്റർപ്ലാനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന് ത്രി കടകംപള്ളി സുേരന്ദ്രൻ. ശബരിമല വിഷയത്തിൽ നുണപ്രചാരണം നടത്തി വീട്ടമ്മമാരെ സ്വാധീനിച്ചതുപോലെ നഗരസഭ മാസ്റ്റർപ്ലാനി​െൻറ പേരിലും ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നു. പുതിയ മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന് മുന്നോടിയായി സമഗ്ര ഭൂവിനയോഗ സർവേയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവരെയും കുടിയിറക്കാൻ പോകുന്നുവെന്നുപറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം വൈകിയാണെങ്കിലും ജനം മനസ്സിലാക്കി. മേയർ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. മാസ്റ്റർപ്ലാനി​െൻറ പേരിൽ ആരെയും കുടിയൊഴിപ്പിക്കില്ലെന്നും ഫീൽഡ് സർവേ നടത്തി അടിസ്ഥാനസൗകര്യവികസനം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്ഥിരംസമിതി അധ്യക്ഷരായ പാളയം രാജൻ, വഞ്ചിയൂർ പി. ബാബു, എസ്.എസ് സിന്ധു, സി. സുദർശനൻ, വാർഡംഗം സിന്ധുശശി, ചീഫ് ടൗൺപ്ലാനർ ജിജി ജോർജ്, നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ: Master plan.jpg നഗരസഭയുടെ പുതിയ മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന് മുന്നോടിയായി സമഗ്ര ഭൂവിനിയോഗ സർേവയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.