പൊലീസിന്​ നിരന്തര പരിശീലനം ആവശ്യം -വി.എസ്​

തിരുവനന്തപുരം: പൊലീസിൽ ജോലിക്ക് തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ മാത്രമായി പരിശീലനം ഒതുക്കരുതെന്നും നിരന്തര പരിശീലനം ആവശ്യമാണെന്നും ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. പരിശീലനം ആധുനികരീതിയിൽ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. േകരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും ഏർപ്പെടുത്തിയ കുടുംബസഹായ നിധി ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് ട്രെയ്നിങ് കോളജ് മേധാവി സ്ഥാനം തരംതാണ കസേരയാണെന്ന് ഉയർന്ന ഉേദ്യാഗസ്ഥർ വരെ കണക്കാക്കുന്നു. ഇൗ നില മാറണം. പൊലീസിനെ ജനങ്ങൾ ഭയപ്പെടുന്നത് ഗുണകരമല്ല. സ്റ്റേഷനിൽ ചെല്ലാൻ ഭയപ്പെടുന്ന സ്ഥിതി നിലനിൽക്കുന്നത് നീതിനിഷേധിക്കലാണ്. മൂന്നാംമുറ അവസാനിപ്പിക്കേണ്ടകാലം കഴിഞ്ഞു. അന്വേഷണത്തിന് നിരവധി ആധുനികമാർഗങ്ങളുണ്ട്. െപാലീസി​െൻറ ആരംഭകാലം മുതൽ ഇൗ ദുഃസ്ഥിതിയുണ്ട്. ഇത് പരിഷ്കൃത സമൂഹവുമായി ഇണക്കമില്ലാത്ത സംസ്കാരമാണ്. ഇൗ കാഴ്ചപ്പാടിലാണ് ജനമൈത്രി പൊലീസ് പദ്ധതിക്ക് തുടക്കമിട്ടത്. ജനങ്ങൾ ഏറെ സ്വാഗതംചെയ്ത പരിപാടിയാണിത്. അത് നടപ്പാക്കുന്നതിൽ കാര്യക്ഷമത കൈവരിച്ചോയെന്ന് പരിശോധിക്കണം. എസ്. ഷാജി അധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി പി. അശോക്കുമാർ മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.