AZD

കൃഷ്ണകുട്ടിയുടെ സത്യപ്രതിജഞ നാളെ തീരുമാനിക്കും തിരുവനന്തപുരം: ജനതാദൾ-എസി​െൻറ പുതിയ മന്ത്രിയായ കെ. കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ തീയതി തിങ്കളാഴ്ച തീരുമാനിക്കും. പാർട്ടി കേന്ദ്ര നേതൃത്വത്തി​െൻറ തീരുമാനപ്രകാരം മന്ത്രിസ്ഥാനം ഒഴിയുന്ന മാത്യു ടി. തോമസും അന്നുതന്നെ മുഖ്യമന്ത്രിക്ക് രാജി നൽകും. മന്ത്രിയെ മാറ്റിയ തീരുമാനം അറിയിക്കുന്ന കത്ത് മുഖ്യമന്ത്രിക്ക് കൃഷ്ണൻകുട്ടിയും സി.കെ. നാണുവും കൈമാറി. ഒപ്പം, ദേശീയ സെക്രട്ടറി ജനറൽ ഡാനീഷ് അലി എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനെ ഫോണിലും വിവരം അറിയിച്ചു. രാജി മുഖ്യമന്ത്രി അംഗീകരിക്കുകയേ വേണ്ടൂ. 30ന് നിയമസഭയിൽ ജലവിഭവ മന്ത്രിക്ക് ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ട്. അതിനു മുമ്പ് പുതിയ മന്ത്രി ചുമതലയെടുക്കാനാണ് സാധ്യത. അതിനിടെ, മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് കേന്ദ്ര നേതൃത്വം പരിഹാരം കണ്ടെങ്കിലും മാത്യു ടി. തോമസും കൃഷ്ണൻകുട്ടി വിഭാഗവും തമ്മിൽ പ്രസ്താവന യുദ്ധം തുടരുകയാണ്. കൃഷ്ണൻകുട്ടി മന്ത്രിയാകുന്നതോടെ സംസ്ഥാന പ്രസിഡൻറിനെ കണ്ടെത്തണമെന്ന വെല്ലുവിളിയും പാർട്ടിക്കുമുന്നിലുണ്ട്. കാലാവധി പൂർത്തിയാക്കും മുമ്പ് മന്ത്രിസ്ഥാനം ഒഴിഞ്ഞ മാത്യു ടി. തോമസിനെ പ്രസിഡൻറാക്കണമെന്ന അഭിപ്രായം അദ്ദേഹത്തി​െൻറ അനുകൂലികൾക്കുണ്ട്. സി.കെ. നാണുവിനോടാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന് താൽപര്യം. തർക്കമുണ്ടായാൽ മാത്യു ടി. തോമസിെനാപ്പം നിൽക്കുന്ന സംസ്ഥാന വൈസ് പ്രസിഡൻറ് േജാസ് തെറ്റയിൽ സമവായത്തിൽ പ്രസിഡൻറ് ആയേക്കും. പാർട്ടി പ്രവർത്തകരുടെ ആവശ്യങ്ങളോട് പോലും മുഖംതിരിച്ച് നിന്നതാണ് മാത്യു ടി. തോമസിന് മന്ത്രിസ്ഥാനം നഷ്ടമാവാൻ കാരണമെന്ന് ഒപ്പം നിൽക്കുന്നവർതന്നെ പറയുന്നു. ദേവഗൗഡ വിളിപ്പിച്ചിട്ട് കാണാൻ പോകാതിരുന്നതും ശരിയായില്ലെന്ന വിമർശനവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.