മുൻ സൈനിക ഒാഫിസർ കൊല്ലപ്പെട്ടു

ജമ്മു: മൂന്നാംഘട്ട പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ . നിരവധി പേർക്ക് പരിക്കേറ്റു. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് കൊലപാതകത്തിൽ കലാശിച്ചത്. ദോഡ ജില്ലയിെല ജൗറ പഞ്ചായത്തിലാണ് സംഭവം. 60കാരനായ ക്യാപ്റ്റൻ മുഹമ്മദ് ഹാഫിസ് ആണ് സംഭവസ്ഥലത്ത് മരിച്ചത്. ഗുരുതര പരിക്കേറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ്-സൈനിക സംഘം ഉടൻ സ്ഥലത്തെത്തിയതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.