ചിറയിന്‍കീഴ്: ഇതരസംസ്ഥാനങ്ങളില്‍നിന്ന് രാസവസ്തുകള്‍ കലര്‍ത്തിയ മത്സ്യം അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് വിപണനം നടത്തുന്നതായി പരാതി. രാത്രികാലങ്ങളില്‍ മത്സ്യം കൊണ്ടുവന്ന് കമീഷന്‍ വ്യവസ്ഥയില്‍ കച്ചവടം നടത്തുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചെക്കാലവിളാകം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ നടക്കുന്ന മത്സ്യക്കച്ചവടത്തിനെതിരെ നാട്ടുകാര്‍ അതികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് ദിവസങ്ങള്‍ പഴക്കമുളള മത്സ്യങ്ങളാണ് ഇവിടെ രാത്രികാലങ്ങളില്‍ എത്തിച്ച് കച്ചവടം നടത്തുന്നത്. ഇതിനായി ചില പ്രാദേശിക മത്സ്യകച്ചവടക്കാര്‍ കമീഷന്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നതായി പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മുതലപ്പൊഴി ഹാര്‍ബറില്‍നിന്ന് മത്സ്യം എടുക്കാന്‍ എത്തുന്ന ലോറികളിലാണ് ഇത്തരം മത്സ്യം അഞ്ചുതെങ്ങില്‍ എത്തിക്കുന്നത്. അഞ്ചുതെങ്ങ് കടലില്‍നിന്ന് പിടിക്കുന്ന മത്സ്യത്തിന് ലോക്കല്‍ മാര്‍ക്കറ്റിലും വിദേശവിപണിയിലും നല്ല ഡിമാൻറാണ്. ഈ സാഹചര്യം മുതലെടുത്താണ് ഇതരസംസ്ഥാന മത്സ്യലോബി പ്രവര്‍ത്തിക്കുന്നത്. ഹാര്‍ബറില്‍നിന്ന് പുതിയ മത്സ്യം വാങ്ങി വിവിധ മാര്‍ക്കറ്റില്‍ എത്തിക്കുകയും മത്സ്യം എടുക്കാന്‍ വരുന്ന വാഹനങ്ങളില്‍ മായം കലര്‍ത്തിയ മത്സ്യങ്ങള്‍ ഹാര്‍ബറില്‍ ഇറക്കുകയും ചെയ്യും. ഇങ്ങനെ പുറത്തുനിന്ന് വരുന്ന മായം കലർന്ന മത്സ്യമാണ് ഇവിടത്തെ മത്സ്യത്തൊഴിലാളികള്‍ വാങ്ങി കച്ചവടം നടത്തുന്നത്. ഈ മത്സ്യമാണ് ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ അഴൂര്‍ മേഖലകളില്‍ വിവിധ മാര്‍ക്കറ്റുകളിലൂടെ വില്‍ക്കുന്നത്. മത്സ്യ മൊത്ത വിപണനക്കാരെ സംബന്ധിച്ചിടത്തോളം ലോറി വരുന്നതും പോകുന്നതും മത്സ്യവുമായാണ്. ഒരേ സമയം ഇരു കച്ചവടം നടക്കുന്നതിനാല്‍ ഇവര്‍ക്ക് കൂടുതല്‍ ലാഭവും ലഭിക്കും. പുറത്തുനിന്നുള്ള മത്സ്യം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതാണ് ഇവിടെ വിപണനക്കാര്‍ക്കിടയില്‍ ഇവരുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. അടുത്ത കാലത്ത് മത്സ്യത്തില്‍ മായം ഉണ്ടെന്ന് സംശയം തോന്നിയ മത്സ്യത്തൊഴിലാളികള്‍ നടത്തിയ അന്വേഷത്തിലാണ് കാര്യം പുറത്തായത്. ഇതിനെ തുടര്‍ന്ന് പുറത്തുനിന്ന് മത്സ്യം ഇറക്കുന്നത് തടഞ്ഞു. ആദ്യം കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ചെക്കാലുവിളാകം ചന്ത കേന്ദ്രീകരിച്ചാണ് ഇവര്‍ മത്സ്യം വിറ്റിരുന്നത്. ഇവരുടെ വരവ് പ്രാദേശിക കച്ചവടക്കാരുടെ മത്സ്യവില്‍പനയെ ബാധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഇടപെട്ടാണ് ഇതരസംസ്ഥാന മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ ഇറക്കരുതെന്ന് നിര്‍ദേശിച്ചത്. ഇപ്പോള്‍ രാത്രിയുടെ മറവിലാണ് ഇവിടെ മത്സ്യം ഇറക്കുന്നത്. അഞ്ചുതെങ്ങിന് സമീപം മീരാന്‍കടവ് പാലത്തിന് സമീപം അനധികൃത മാര്‍ക്കറ്റ് ആരംഭിച്ച് അവിടെ മത്സ്യം എത്തിച്ച് വിപണനം നടത്തുന്നതായി പരാതി ഉയര്‍ന്നു. മത്സ്യത്തിെൻറ ഗുണനിലവാരം പരിശോധിക്കുന്നതിന് ഫുഡ് സേഫ്റ്റി വകുപ്പിെൻറയും മത്സ്യഫെഡിെൻറ സ്ക്വാഡിെൻറയും ആരോഗ്യ വകുപ്പിെൻറയും പൊലീസ് വകുപ്പിെൻറയും സംയുക്ത പരിശോധന നടത്തേണ്ടതുണ്ടെന്നും പൊതുജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. നബിദിന റാലിക്ക് എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി ചിറയിന്‍കീഴ്: മതമൈത്രി സന്ദേശം പകര്‍ന്ന് പെരുങ്ങുഴി മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിന സന്ദേശ റാലിക്ക് പെരുങ്ങുഴി നാലുമുക്ക് ജങ്ഷനില്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. നബിദിനാഘോഷത്തിെൻറ ഭാഗമായി പെരുങ്ങുഴി മുസ്ലിം പള്ളിയങ്കണത്തില്‍ നിന്ന് പുറപ്പെട്ട റാലിയില്‍ നൂറുക്കണക്കിന് പേർ പങ്കെടുത്തു. മാനുഷരെല്ലാം ഒന്നാണെന്ന തിരിച്ചറിവുപകര്‍ന്ന സ്‌നേഹയാത്ര നാലുമുക്ക് ജങ്ഷനില്‍ എത്തിയപ്പോള്‍ ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി യൂനിയന്‍ കൗണ്‍സിലറും എസ്.എന്‍ ട്രസ്റ്റ് ആര്‍.ഡി.സി ഭരണ സമിതിയംഗവുമായ സി. കൃത്തിദാസിെൻറ നേതൃത്വത്തില്‍ യൂനിയന്‍ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴി, പെരുങ്ങുഴി ഇടഞ്ഞുംമൂല എസ്.എന്‍.ഡി.പി ശാഖാ യോഗം ഭാരവാഹികളായ എന്‍. സദാശിവന്‍, എന്‍. അജിത്ത്, എസ്. സന്തോഷ്, വി. ഷിജോസ്, എസ്. രത്‌നാകരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റാലി നയിച്ച പെരുങ്ങുഴി മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് റാഫി , ജമാഅത്ത് പ്രസിഡൻറ് ഹാരിദ്, സെക്രട്ടറി എം.കെ. ബഷീര്‍, ഭരണ സമിതി അംഗങ്ങളായ അഷ്‌റഫ്, സമീര്‍, ഹുസൈന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് ഷാളണിയിച്ച് സ്വീകരിച്ചത്. തുടര്‍ന്ന് പദയാത്രയില്‍ അണിചേര്‍ന്നിരുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും പഴവര്‍ഗങ്ങളും മധുരവുമടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.