ആരോഗ്യ പരിരക്ഷ മേഖലയിൽ പുതിയ നിയമനിർമാണം

ന്യൂഡൽഹി: ഫിസിയോ തെറപ്പിസ്റ്റ്, പോഷകാഹാര വിദഗ്ധർ, ലാബ് ടെക്നോളജിസ്റ്റ് എന്നിങ്ങനെ ആരോഗ്യരംഗത്തെ പ്രഫഷനലുകൾ നൽകുന്ന ബോധവത്കരണ, സേവന പ്രവർത്തനങ്ങളുടെ മേഖല നിയന്ത്രിക്കാൻ നിയമം വരുന്നു. ആരോഗ്യ പരിപാലന, അനുബന്ധ തൊഴിൽ മേഖല ബിൽ-2018 കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചു. അടുത്തമാസം 11നു തുടങ്ങുന്ന ശീതകാല പാർലമ​െൻറ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. 50ഒാളം ആരോഗ്യ പരിരക്ഷ മേഖലകൾക്ക് മാനദണ്ഡം കൊണ്ടുവന്ന് നടപ്പാക്കുന്നതിന് പുതിയ കേന്ദ്ര, സംസ്ഥാന കൗൺസിലുകൾ സ്ഥാപിക്കാൻ ബിൽ വ്യവസ്ഥചെയ്യുന്നു. ഇപ്പോഴത്തെ വ്യവസ്ഥകൾ തിരുത്തും. തെറ്റായ രീതികൾക്ക് പിഴ ചുമത്തും. 15 പ്രഫഷനൽ വിഭാഗങ്ങളിൽനിന്നായി 33 പേർ അടക്കം 47 അംഗ കേന്ദ്ര കൗൺസിലാണ് ബിൽ വിഭാവനം ചെയ്യുന്നത്. സംസ്ഥാന കൗൺസിലിൽ 28 പേരുണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.