താ​ഴത്തങ്ങാടിയിൽ നടുഭാഗം ചുണ്ടൻ ജലരാജാവ്​

കോട്ടയം: താഴത്തങ്ങാടിയില്‍ വേഗരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബി​െൻറ നടുഭാഗം ചുണ്ടൻ. തെക്കേച്ചിറയില്‍ ജയ ിംസ്‌കുട്ടി ജേക്കബി​െൻറ നേതൃത്വത്തില്‍ തുഴഞ്ഞ നടുഭാഗം, തങ്കച്ചന്‍ മുട്ടേല്‍ ക്യാപ്റ്റനായ കൈനകരി യു.ബി.സി ക്ലബി​െൻറ കാരിച്ചാല്‍ ചുണ്ടെനയാണ് പിന്തള്ളിയത്. താഴത്തങ്ങാടിയില്‍ നടുഭാഗത്തിേൻറത് ഇത് ഹാട്രിക് കിരീടനേട്ടമാണ്. 2016ല്‍ തിരുവല്ല തോട്ടടി കാല്‍വരി ക്ലബിനുവേണ്ടിയും കഴിഞ്ഞ തവണയും ഇക്കുറിയും പള്ളാത്തുരുത്തി ബോട്ട് ക്ലബിനുവേണ്ടിയുമാണ് നടുഭാഗം കീരിടം നേടിയത്. കുമരകം എൻ.സി.ഡി.സി ക്ലബി​െൻറ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനവും കുമരകം ടൗണ്‍ ബോട്ട് ക്ലബി​െൻറ ജവഹര്‍ തായങ്കരി നാലാം സ്ഥാനവും കരസ്ഥമാക്കി. കനത്ത മഴയിലും ആവേശം ചോരാതെ ഇരുകരയിലുമായി തടിച്ചുകൂടിയ വള്ളംകളി പ്രേമികളെ സാക്ഷിയാക്കിയാണ് നടുഭാഗം കുതിച്ചത്. നാല് ചുണ്ടന്‍ വള്ളങ്ങളും 15 ചെറുവള്ളങ്ങളും ജലമാമാങ്കത്തില്‍ പങ്കാളിയായി. പ്രളയ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ജലമേളയിൽ മാസ്ഡ്രില്ലും ജലഘോഷയാത്രയും ഒഴിവാക്കിയിരുന്നു. ഇരുട്ടുകുത്തി ബി ഗ്രേഡില്‍ കുമരകം വിരിപ്പുകാലാ ബോട്ട് ക്ലബി​െൻറ ബാബു ഉഷസ് ക്യാപ്റ്റനായ ദാനിയേല്‍, കുമ്മനം ബോട്ട് ക്ലബി​െൻറ സ​െൻറ് ജോസഫിനെ പരാജയപ്പെടുത്തി കീരിടം നേടി. വെപ്പ് ബി േഗ്രഡില്‍ മെല്‍വില്‍ ജേക്കബ് കോട്ടപ്പറമ്പില്‍ ക്യാപ്റ്റനായ പരിപ്പ് ബോട്ട് ക്ലബി​െൻറ പി.ജി കരീപ്പുഴ വിജയിച്ചു. ഫൈനലില്‍ ചെങ്ങളം ഫ്രണ്ട്‌സ് ബോട്ട് ക്ലബി​െൻറ പുന്നത്തുറപുരയ്ക്കലിനെയാണ് കീഴടക്കിയത്. ചുരുളന്‍ എ ഗ്രേഡില്‍ കുമരകം സെന്‍ട്രല്‍ ബോട്ട് ക്ലബി​െൻറ ഇൗഴക്കാവ് ബൈജുമോൻ ക്യാപ്റ്റനായ മൂഴി വിജയിച്ചു. കുമരകം കവണാര്‍ കെ.വി.ബി.സിയുടെ കോടിമതയെയാണ് പരാജയപ്പെടുത്തിയത്. ഇരട്ടുകുത്തി എ ഗ്രേഡില്‍ മാധവ് മാധവത്തില്‍ ക്യാപ്റ്റനായ തിരുവാര്‍പ്പ് ബോട്ട് ക്ലബി​െൻറ മൂന്നുതൈക്കൽ ജയിച്ചു, കൊച്ചി ടി.ബി.സിയുടെ തുരുത്തിത്തറയെ പരാജയപ്പെടുത്തി. വെപ്പ് എ ഗ്രേഡില്‍ കുമരകം സമുദ്ര ബോട്ട് ക്ലബി​െൻറ കെ.എം. ജബ്ബാര്‍ ക്യാപ്റ്റനായ ഷോട്ട്, പുളിക്കത്തറ അമ്പലക്കടവരെയെ പരാജയപ്പെടുത്തി. കോട്ടയം വെസ്റ്റ് ക്ലബി​െൻറ നേതൃത്വത്തില്‍ കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സര വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യാതിഥിയായി. ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി, നഗരസഭ അധ്യക്ഷ ഡോ. പി.ആർ. സോന, തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡൻറ് ജെസി നൈനാൻ, ജനറല്‍ കണ്‍വീനര്‍ തോമസ് വട്ടുകളം എന്നിവർ സംസാരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.