മുഖ്യമന്ത്രിയുള്ള ചടങ്ങിൽ സംബന്ധിക്കില്ലെന്ന്​ വി. മുരളീധരൻ

കോഴിക്കോട്: തിങ്കളാഴ്ച നടക്കുന്ന പത്രപ്രവർത്തക യൂനിയ​െൻറ സംസ്ഥാന സമ്മേളനത്തിൽ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി പെങ്കടുക്കുന്നതിനാൽ സംബന്ധിക്കാൻ കഴിയില്ലെന്ന് വി. മുരളീധരൻ എം.പി. ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കാന്‍ ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും എന്നാൽ ഉറപ്പുപാലിക്കാൻ കഴിയില്ലെന്നും കാണിച്ച് പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂറിനാണ് മുരളീധരൻ കത്തയച്ചത്. ശബരിമലയുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍നിന്നും പൊലീസ് ബലമായി ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും ശബരിമലയിലും പരിസരപ്രദേശങ്ങളിലും അക്ഷരാര്‍ഥത്തില്‍ പൊലീസ്‌ രാജ് നടപ്പിലാക്കിയിരിക്കുകയാണെന്നും കത്തിൽ പറയുന്നു. മതസ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ചുമതലയുള്ള സംസ്ഥാന മുഖ്യമന്ത്രി തന്നെയാണ് ഈ ഭരണഘടനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത്തരം വ്യക്തി ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ വേദി പങ്കിടാന്‍ മനഃസാക്ഷി അനുവദിക്കുന്നില്ലെന്നും മനഃസാക്ഷിയോട് നീതിപുലര്‍ത്താന്‍ അനുവദിക്കണമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.