Imp ഗജ: കാന്തല്ലൂർ, വട്ടവട മേഖലയിൽ കോടികളുടെ നാശം

മൂന്നാർ: ഗജ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ കാന്തല്ലൂർ, വട്ടവട മേഖലയിൽ കോടികളുടെ നാശനഷ്ടം സംഭവിച്ചതായി ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ. വട്ടവടയിൽ ഏഴ് വീട് പൂർണമായും 17 എണ്ണം ഭാഗികമായും തകർന്നു. കനത്ത മഴയിൽ കുന്നിൻചരിവുകളിൽനിന്ന് ഒലിച്ചിറങ്ങിയ ചരൽ കൃഷിയിടങ്ങളിൽ കുന്നുകൂടി കിടക്കുകയാണ്. ഇവ മാറ്റാതെ കൃഷിയിറക്കാനോ അനുബന്ധ ജോലികൾ പൂർത്തിയാക്കാനോ കഴിയില്ല. വട്ടവട ശ്മശാനത്തിനു മുകളിൽ ഉരുൾപൊട്ടൽ ഉണ്ടായതാണ് ഇത്രയധികം നാശനഷ്ടങ്ങൾക്ക് കാരണമായതെന്ന് ദേവികുളം തഹസിൽദാർ പി.കെ. ഷാജി പറഞ്ഞു. ഗ്രീൻപീസ്, വെളുത്തുള്ളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയ കൃഷി വ്യാപകമായി നശിച്ചു. വീണ്ടും കൃഷിയിറക്കണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. നഷ്ടങ്ങളുടെ പ്രാഥമിക വിവരങ്ങൾ സർക്കാറിനു കൈമാറും. ശനിയാഴ്ച വട്ടവട പഞ്ചായത്ത് പ്രസിഡൻറ് രാമരാജിനോടൊപ്പം കൃഷിയിടങ്ങൾ ഇരുവരും സന്ദർശിച്ചു. ഇതുവരെ കാണാത്ത വിധത്തിലുള്ള നാശങ്ങളാണ് വട്ടവടയിൽ സംഭവിച്ചതെന്നും ഇരുവരും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.