വെറ്ററൻസ്​- മാസ്​റ്റേഴ്സ്​ മീറ്റിന്​ തുടക്കം

തിരുവനന്തപുരം: കോർപറേഷ​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒന്നാമത് വെറ്ററൻസ്-മാസ്റ്റേഴ്സ് സ്പോർട്സ് ആർട്സിന് (അനന്തപുരി മാസ്റ്റേഴ്സ് ഫെസ്റ്റ്) തുടക്കം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. തുടർന്ന്, അത്ലറ്റിക് മത്സരങ്ങൾ അരങ്ങേറി. 35 വയസ്സിനും 80 വയസ്സിനും ഇടക്കുള്ള 180 ഒാളം കായികതാരങ്ങൾ വിവിധ മത്സരങ്ങളിൽ പെങ്കടുത്തു. ഫുട്ബാൾ, വോളിബാൾ, ഹാൻഡ്ബാൾ എന്നിവ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സെൻട്രൽ സ്റ്റേഡിയത്തിലും കലാമത്സരങ്ങൾ ചൊവ്വാഴ്ച കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും നടക്കും. സമാപനവും അവാർഡ് വിതരണവും ഗാന്ധിപാർക്കിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും. ഉദ്ഘാടനച്ചടങ്ങിൽ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷൻ പാളയം രാജൻ അധ്യക്ഷത വഹിച്ചു. കായികതാരം ബോബി അലോഷ്യസ്, നർത്തകി നീന പ്രസാദ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.