തിരുവനന്തപുരം: പട്ടാപ്പകൽ ഓട്ടോയിൽ കറങ്ങിനടന്നു മാലപൊട്ടിക്കുന്ന മോഷ്ടാവ് പിടിയിൽ. തമ്പാനൂർ ചെങ്കൽചൂള സ്വദേശി ഷാജി മാത്യുവിെനയാണ് (38) തമ്പാനൂർ എസ്.ഐ വി.എം. ശ്രീകുമാറിെൻറ നേതൃത്വത്തിെല സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് എസ്.എസ് കോവിൽ റോഡിൽ അവർകോളജിന് സമീപം പെട്ടിക്കട നടത്തുന്ന മണികണ്ഠൻ എന്നയാളുടെ കഴുത്തിൽ കിടന്ന ഒന്നര പവെൻറ മാല ഇയാൾ പൊട്ടിച്ചത്. തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും മണികണ്ഠനെ മർദിച്ച് അവശനാക്കിയ ശേഷം ഓട്ടോയിൽ കടന്നുകളയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.