തിരുവനന്തപുരം: കോർപറേഷൻ ശുചീകരണ-രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽത്ത് വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലുള്ള പരിശോധന തിങ്കൾ മുതൽ കർശനമാക്കും. വീടുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. ആൾതാമസമില്ലാത്ത വീടുകളും പരിസരവും ശുചിയായി സൂക്ഷിക്കുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ട ഹെൽത്ത് സർക്കിൾ ഓഫിസിലോ നഗരസഭ മെയിൻ ഓഫിസിലോ അറിയിക്കണം. െറസിഡൻറ്സ് അസോസിയേഷനുകൾ ഇക്കാര്യത്തിൽ നഗരസഭയെ സഹായിക്കണമെന്ന് മേയർ വി.കെ. പ്രശാന്ത് അഭ്യർഥിച്ചു. ആൾപാർപ്പില്ലാത്ത പുരയിടങ്ങളിലുള്ള കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കുന്നതിന് സ്ഥലം ഉടമകൾ ശ്രദ്ധിക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ ഫൈൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.