വികസന സെമിനാർ സംഘടിപ്പിച്ചു

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കരട് രേഖ ചർച്ച ചെയ്യാൻ കോർപറേഷൻ . മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും യു.ഡി.എഫും ബഹിഷ്കരിച്ചു. ഇതിനിടെ ബി.ജെ.പി ശബരിമല വിഷയം ഉന്നയിച്ച് സെമിനാർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥക്ക് കളമൊരുങ്ങി. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ശബരിമല വിഷയത്തിൽ പ്രതിഷേധിക്കാനുള്ള സ്ഥലം ഇതല്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന സ്ഥലമാണെന്നും മന്ത്രി പറഞ്ഞു. 100 വാർഡുകളിലെയും വികസന കാര്യങ്ങൾ ചർച്ചചെയ്യാനാണ് സെമിനാർ വിളിച്ചതെന്നും ഇത് അലങ്കോലമാക്കാൻ ജനപ്രതിനിധികൾ ശ്രമിച്ചത് ശരിയായില്ലെന്നും മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. വാർഡ് സഭകൾ വിളിച്ചുകൂട്ടി പ്രതിനിധികളെ തെരഞ്ഞെടുത്താണ് വികസന സെമിനാർ നടത്തിയത്. ശബരിമല വിഷയത്തിൽ പ്രതിഷേധിക്കേണ്ടത് കോർപറേഷൻ വികസന സെമിനാറിലല്ലെന്നും അത് വേറെയെവിടെയെങ്കിലും നടത്തണമെന്നും മേയർ പറഞ്ഞു. ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുക മാത്രമാണ് ചെയ്തതെന്ന് കോർപറേഷൻ ബി.ജെ.പി കക്ഷി നേതാവ് എം.ആർ. ഗോപൻ പറഞ്ഞു. പുറത്തുനിന്ന് അക്രമികളെ ഇറക്കി പ്രതിഷേധക്കാരെ തടയാനുള്ള ശ്രമം സി.പി.എം നടത്തിയിരുെന്നന്നും ഗോപൻ ആരോപിച്ചു. പ്രതിഷേധങ്ങളെ തടയാനാണ് ശ്രമിക്കുന്നതെന്നാരോപിച്ച് തിങ്കളാഴ്ച ബി.ജെ.പി കോർപറേഷനു മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കും. വിവിധ സ്ഥിരംസമിതി ചെയർമാൻമാരായ പാളയം രാജൻ, വഞ്ചിയൂർ പി. ബാബു, കെ. ശ്രീകുമാർ, എസ്. പുഷ്പലത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.