'റിസർവ് ബാങ്കി​െൻറ സ്വയം ഭരണാവകാശം' സെമിനാർ 21ന്

തിരുവനന്തപുരം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 10ാമത് ദേശീയ സമ്മേളനത്തി​െൻറയും തിരുവനന്തപുരം റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷ​െൻറ വജ്ര ജൂബിലി സമ്മേളനത്തി​െൻറയും ഭാഗമായി 'റിസർവ് ബാങ്കി​െൻറ സ്വയം ഭരണാവകാശം' വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് വൈ.എം.സി.എ ലൈബ്രറി ഹാളിൽ ധനമന്ത്രി ഡോ. തോമസ് ഐസക് സെമിനാർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം റിസർവ് ബാങ്ക് മുൻ റീജനൽ ഡയറക്ടറും കിഫ്ബി ഡയറക്ടറുമായ സലിം ഗംഗാധരൻ വിഷയം അവതരിപ്പിക്കും. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, ഒാൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അഡ്വൈസർ ടി.കെ. തങ്കച്ചൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.