* എസ്.എം.എസ് അയക്കാം, ക്ലബിൽ അംഗമാവാം തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിെൻറ സഹായത്തോടെ നഗരം ചുറ്റാൻ സൗജന്യ സൈക്കിൾ സവാരിയൊരുക്കി ആദിസ് ബൈസിക്കിൾ ക്ലബ് രംഗത്ത്. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒരുക്കുന്ന സൈക്കിൾ റാക്കുകളിൽനിന്ന് ഉപഭോക്താക്കൾക്ക് സൈക്കിളുകൾ സൗജന്യമായി ഉപയോഗിക്കാം. തമ്പാനൂർ, പാളയം, വഴുതക്കാട്, ബേക്കറി ജങ്ഷൻ, കവടിയാർ ഗോൾഫ് ക്ലബ്, ശംഖുംമുഖം ബീച്ച്, സ്റ്റാച്യൂ ജങ്ഷനിലെ വൈ.എം.സി.എ എന്നിവിടങ്ങളിലാണ് സൈക്കിൾ റാക്കുകൾ ഒരുക്കുന്നത്. സൈക്കിൾ ഉപയോഗിക്കാൻ ക്ലബുകളിൽ അംഗമാവുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് സൈക്കിൾ പാർക്കുകളിലെത്തി സൈക്കിളുകൾ വാടകക്കെടുക്കാം. ഉപയോഗശേഷം സൈക്കിൾ മറ്റേതെങ്കിലും സൈക്കിൾ പാർക്കിൽ ഏൽപിക്കാം. ക്ലബുകൾ മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ രജിസ്േട്രഷൻ റദ്ദാകും. സൈക്കിൾ ക്ലബിൽ അംഗങ്ങളാകാൻ പേര്, വിലാസം, ഇ-മെയിൽ ഐഡി, തൊഴിൽ എന്നിവ 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. സൈക്കിളുകളുടെ ലോക്ക് മാറ്റാൻ റാക്കിെൻറ കോഡും സൈക്കിളിെൻറ ഐ.ഡിയും 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. തുടർന്ന് സൈക്കിളിെൻറ ലോക്ക് കോഡ് മെസേജായി അയച്ച നമ്പറിലേക്കു വരും. സൈക്കിളുകൾ ഒരു മാസത്തേക്ക് നൂറു മണിക്കൂർ സൗജന്യമായി ഉപയോഗിക്കാം. സൈക്കിളുകളിലും റാക്കുകളിലും പ്രദർശിപ്പിക്കുന്ന പരസ്യത്തിലൂടെയാണ് ക്ലബിെൻറ വരുമാനം കണ്ടെത്തുന്നത്. ഉപയോഗത്തിനിടെ സൈക്കിളുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ സൈക്കിൾ ക്ലബിനെ അറിയിക്കുകയോ അടുത്തുള്ള റാക്കുകളിൽ എത്തിക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.