side story of padamsee പരസ്യജീവിതം

(((((((((((((((((((((((((ഇതി​െൻറ indication page oneൽ കൊടുക്കണം+++++++++++ മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തി​െൻറ ഗതി മാറ്റിയ പ്രതിഭയാണ് അലിഖ് പദംസീ. സാധാരണ ഉൽപന്നങ്ങൾക്ക് മായിക പ്രഭാവം നൽകി വിപണിയിലെ ചൂടപ്പമാക്കി മാറ്റാൻ അദ്ദേഹത്തി​െൻറ സർഗാത്മക ശേഷിക്കായി. ഇന്ത്യൻ പരസ്യ വിപണി ദിശാബോധമില്ലാതെ നിൽക്കുന്ന ഘട്ടത്തിലാണ് പദംസീയുടെ സൂക്ഷ്മമായ ഇടപെടലുകളുണ്ടാകുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിനെ 'ഇന്ത്യൻ പരസ്യരംഗത്തി​െൻറ പിതാവ്' എന്നു വിളിക്കുന്നത്. ശനിയാഴ്ച പുലർച്ചെ അദ്ദേഹം അന്ത്യശ്വാസം വലിച്ചപ്പോൾ, നാടകത്തിലും പരസ്യത്തിലും ഒരു കാലംതന്നെയാണ് മറഞ്ഞത്. 'യെ സമി യെ ആസ്മ, ഹമാരാ കൽ ഹമാരാ ആജ്, ബുലന്ത് ഭാരത് കി ബുലന്ത് തസ്വീർ, ഹമാരാ ബജാജ് ഹമാരാ ബജാജ്...' മധ്യവർഗ സ്വപ്നങ്ങളിൽ ബജാജ് സ്കൂട്ടറി‍​െൻറ നിറംപിടിപ്പിച്ച ഇൗണവും കാഴ്ചയും ഇന്നും ജനമനസ്സിലുണ്ട്. ഒന്നര പതിറ്റാണ്ട് മുമ്പുവരെ ടെലിവിഷൻ സ്ക്രീനിലും സിനിമ കൊട്ടകളിലെ വെള്ളിത്തിരയിലും കൊതിപിടിപ്പിച്ചു വന്നുപോയ ആ പരസ്യം ജനങ്ങളിൽ കൊള്ളേണ്ടവിധം കൊള്ളിച്ചത് അലിഖ് പദംസീ എന്ന പ്രതിഭയായിരുന്നു. ഹമാരാ ബജാജിൽ മാത്രം ഒതുങ്ങിയതായിരുന്നില്ല ആ മിടുക്ക്. 'ലാ ലലലലലാ... 'എന്ന ഇൗണത്തോടെ വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന 'ലിറിൽ' സോപ്പിലെ പെൺകുട്ടിയും 'സർഫി'നോളം തിളങ്ങിയ 'ലതാജി'യിലുമെല്ലാം പദംസീയുടെ മുദ്ര പതിഞ്ഞു കിടക്കുന്നു. 100ലേറെ ഉൽപന്നങ്ങളെ പ്രേക്ഷകരുമായി പ്രണയത്തിലാക്കി അവയെ വൻ ബ്രാൻഡുകളാക്കി മാറ്റിയാണ് പദംസീ 'ആഡ് ഗുരു' എന്ന പദവി നേടുന്നത്. 'അഡ്വർടൈസിങ് മാൻ ഒാഫ് ദ സെഞ്ച്വറി' എന്നും അദ്ദേഹത്തിന് വിശേഷണമുണ്ട്. പരസ്യം പ്രേക്ഷക മനസ്സുകളെ ഉൽപന്നങ്ങളിലേക്ക് അടുപ്പിക്കുന്നതാകണമെന്ന ശാഠ്യക്കാരനായിരുന്നു അദ്ദേഹം. 'ഗുരു' പദവി പരസ്യ രംഗത്ത് മാത്രമായി ഒതുങ്ങിയില്ല. ഇംഗ്ലീഷ് നാടക രംഗത്തും അദ്ദേഹം അമരക്കാരനായി. 70ലേറെ നാടകങ്ങളാണ് അദ്ദേഹം ഒരുക്കിയത്. 'ഗാന്ധി' ചിത്രത്തിൽ ജിന്നയായി മാറിയ പദംസീ നടനെന്ന നിലയിൽ മറുനാടുകളിലും അറിയപ്പെട്ടു. പൊതു പ്രവർത്തന രംഗത്തും സജീവമായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവി‍​െൻറ ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പരിശീലകനും പ്രഭാഷകനുമായും അദ്ദേഹം ശ്രദ്ധനേടിയിട്ടുണ്ട്. പദംസീയുടെ ആത്മകഥ 'എ ഡബ്ൾ ലൈഫ്' പല ബിസിനസ് സ്കൂളുകളിലും പാഠപുസ്തകമാണ്. 1928ൽ ഗുജറാത്ത് കച്ചിലെ പ്രമുഖ ഖോജ മുസ്ലിം കുടുംബത്തിലായിരുന്നു ജനനം. ജാഫർ സേത്ത്-കുൽസുംബായ് ദമ്പതികളുടെ മകനാണ്. ചിത്രകാരൻ അക്ബർ പദംസീ സഹോദരനാണ്. ആദ്യ ഭാര്യ പേളിയുമായി വഴിപിരിഞ്ഞ പദംസീ പിന്നീട് ഡോളി ഠാകുറിനെ വിവാഹംചെയ്തു. വിവാഹ മോചനം നേടി ഷാരോൺ പ്രഭാകറി​െൻറ പങ്കാളിയായി. പിന്നീട് അവരുമായും വഴിപിരിഞ്ഞു. മൂവരുടെയും ശുശ്രൂഷയിലായിരുന്നു അവസാന നാളുകൾ. പദംസീയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.