ലോകോത്തര നേട്ടങ്ങൾ കൈവരിക്കാൻ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രാപ്​തമാക്ക​ും -കെ.ടി. ജലീൽ

* ഉന്നത വിദ്യാഭ്യാസരംഗം: കെ.ജി.ഒ.എ ശിൽപശാല നടത്തി തിരുവനന്തപുരം: ലോകോത്തര നേട്ടങ്ങൾ കൈവരിക്കാൻ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ.ടി. ജലീൽ. സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന നവകേരള നിർമാണത്തിൽ നിർണായക സ്ഥാനമാണ് ഉന്നത വിദ്യാഭ്യാസത്തിനുള്ളത്. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളും പരിഹാരസാധ്യതകളും ചർച്ച ചെയ്യുന്നതിന് കേരള െഗസറ്റഡ് ഒാഫിസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാനതല ശിൽപശാലയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡൻറ് ഡോ.കെ.എം. ദിലീപ് അധ്യക്ഷത വഹിച്ചു. എ.െഎ.സി.ടി ഡയറക്ടർ ഡോ. രമേഷ് ഉണ്ണിത്താൻ ആമുഖപ്രഭാഷണം നിർവഹിച്ചു. ആരോഗ്യ സർവകലാശാല മുൻ പ്രിൻസിപ്പൽ ഡീൻ ഡോ. കെ. പ്രവീൺലാൽ, എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻദേവ്, ഡോ.കെ. രാജ്മോഹൻ, ഡോ. ഡി. സുനിൽരാജ്, ഡോ.ആർ. ബിജുകുമാർ, ഡോ.ഡി. ഭാസ്കരൻ, ഡോ. ജേക്കബ് ജോൺ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഡോ. എ. സുഹൃത്ത്കുമാർ സ്വാഗതവും എസ്. ജയിൻകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.