നവോത്ഥാനത്തി​െൻറ പാരമ്പര്യം കോൺഗ്രസിന്​ മാത്രം -മുല്ലപ്പള്ളി

തിരുവനന്തപുരം: നവോത്ഥാനത്തി​െൻറ പാരമ്പര്യം കോൺഗ്രസിന് മാത്രമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമത്വതത്ത്വവാദ സംഘം ട്രസ്റ്റ് പ്രസ് ക്ലബിൽ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശനദിന വാരാചരണത്തി​െൻറ ഭാഗമായി നവോത്ഥാനദശകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടി 71 വർഷം കഴിഞ്ഞിട്ടും സാമൂഹികനീതിയെക്കുറിച്ചും ജാതിപരമായ വിവേചനത്തെക്കുറിച്ചും ദുഃഖത്തോടെ സംസാരിക്കേണ്ടിവരുേമ്പാൾ എവിടെയോ എന്തൊക്കെയോ വീഴ്ചകൾ നമുക്ക് പറ്റിയിട്ടുണ്ട്. സമൂഹത്തിൽ ജാതിവിവേചനം ഇന്നും നിലനിൽക്കുന്നുണ്ടെന്നത് വേദനാജനകമാണ്. കേരളസമൂഹം കൂടുതൽ ജാതിചിന്തയിലേക്ക് പോവുകയാണ്. ജാതിയുടെയും മതത്തി​െൻറയും പേരിൽ ജനങ്ങൾ ശ്വാസംമുട്ടി കഴിയുന്നു. ഇത് കേരളത്തെ 100 വർഷം പിറകിലേക്ക് തിരിച്ചുകൊണ്ടുപോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബി.എസ്. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഡി. സുദർശനൻ, പ്രഫ. ജി. ബാലചന്ദ്രൻ, എൻ. സുബ്രഹ്മണ്യൻ, ആറ്റിങ്ങൽ അജിത്ത്, കെ.പി. ഹരിദാസ്, അഡ്വ. അനിൽകുമാർ, നിർമലാനന്ദൻ, കോവളം സുരേഷ്കുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.