നടന്‍ ടി.പി. മാധവ​നെ തീവ്രപരിചരണവിഭാഗത്തില്‍നിന്നുമാറ്റി

പത്തനാപുരം: നടന്‍ ടി.പി. മാധവനെ തീവ്രപരിചരണവിഭാഗത്തില്‍നിന്നു മാറ്റി. ആധുനിക സൗകര്യങ്ങളോട് കൂടിയ മുറിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അസുഖം ഇടയ്ക്കിടയ്ക്ക് മൂര്‍ച്ഛിക്കുന്നുണ്ടെന്നും ടി.പി. മാധവ​െൻറ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഐ.സി.യുവില്‍നിന്ന് മാറ്റിയതെന്നും ഗാന്ധിഭവന്‍ വൃത്തങ്ങള്‍ പറയുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നാലു ദിവസം മുമ്പാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. താരസംഘടനയായ 'അമ്മ'യുടെ സ്ഥാപക സെക്രട്ടറിയാണ്. സിനിമയിലെ തിരക്കുകളില്‍നിന്ന് ഒഴിഞ്ഞ് ഹരിദ്വാറിലേക്ക് പോയ ടി.പി. മാധവന് അവിടെെവച്ച് പക്ഷാഘാതം ബാധിച്ചു. ഇതോടെയാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.