തിരുവനന്തപുരം: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എൻ.വി.ജി അടിയോടി ഹാളിൽ നടന്ന വയോജനസംഗമം സംസ്ഥാന പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ. സോമശേഖരൻ നായർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ, സംസ്ഥാന വൈസ് പ്രസിഡൻറ് പി. ചന്ദ്രസേനൻ, കെ.എൽ. സുധാകരൻ, എൻ. ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു. 'സ്നേഹസ്പർശം'; വിദ്യാർഥികൾക്ക് കുട വിതരണം തുടങ്ങി തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് നൽകുന്ന 'സ്നേഹസ്പർശം 2018-19'ലെ കുടകളുടെ വിതരണോദ്ഘാടനം വഞ്ചിയൂർ സർക്കാർ ഹൈസ്കൂളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. വഞ്ചിയൂർ ഹൈസ്കൂളിലെ കുട്ടികൾക്കുള്ള കുടകൾ നേരിട്ടും ചെട്ടികുളങ്ങര യു.പി സ്കൂളിലെ കുടകൾ പ്രഥമാധ്യാപിക ഷീലയും ഏറ്റുവാങ്ങി. 21ന് രാവിലെ 10ന് വെട്ടുതുറ ബി.പി.എം സ്കൂളിനും 28ന് പുതുക്കുറിച്ചി സർക്കാർ യു.പി സ്കൂളിനും 29ന് സിദ്ദീഖ് അറബിക് കോളജിനും 30ന് ചേരമാൻതുരുത്ത് എൽ.പി സ്കൂളിനും കുടകൾ വിതരണം ചെയ്യുമെന്നും പെരുമാതുറ സർക്കാർ എൽ.പി.എസ് ഉൾപ്പെടെ തെരഞ്ഞടുക്കുപ്പെട്ട മറ്റ് സ്കൂളുകൾക്ക് ഡിസംബറിൽ വിതരണം ചെയ്യുമെന്നും യോഗത്തിൽ അധ്യക്ഷതവഹിച്ച വേദി പ്രസിഡൻറ് ചാന്നാങ്കര എം.പി. കുഞ്ഞ് അറിയിച്ചു. തിരുവനന്തപുരം കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ ബാബു, ബി.ജെ.പി നഗരസഭ നേതാവ് എം.ആർ. ഗോപൻ, തോന്നയ്ക്കൽ ജമാൽ, കണിയാപുരം ഹലീം, അംബിക കുമാരി, ഷീല, മുരുകൻ ആശാരി, കെ.എച്ച്.എം. മുനീർ, എം.എസ്. കമാലുദ്ദീൻ, എ.പി. മിസ്‌വർ, വഞ്ചിയൂർ നിസാർ, ഷിയാസ്, പി.ആർ. പ്രകാശ്, വേദി സെക്രട്ടറി അൻവർ പള്ളിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.