നവോത്ഥാന ചരിത്ര സ്മൃതിസംഗമവും സ്നേഹജ്വാല തെളിയിക്കലും

നെയ്യാറ്റിൻകര: ജോയൻറ് കൗൺസിലി​െൻറയും നന്മ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തി​െൻറ വാർഷികം ആഘോഷിച്ചു. നെയ്യാറ്റിൻകരയിൽ നവോത്ഥാന ചരിത്രസ്മൃതി സംഗമവും സ്നേഹജ്വാല തെളിയിക്കലും സംഘടിപ്പിച്ചു. കവിയും ഗവേഷകനുമായ ഡി. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജോയൻറ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡൻറ് ജെ. ശിവരാജൻ അധ്യക്ഷതവഹിച്ചു. കെ.പി. ശുഭ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജോയൻറ് കൗൺസിൽ നെയ്യാറ്റിൻകര മേഖല സെക്രട്ടറി ആർ. മഹേഷ് സ്വാഗതം പറഞ്ഞു. ജോയൻറ് കൗൺസിൽ തിരുവനന്തപുരം സൗത്ത് ജില്ല ജോയൻറ് സെക്രട്ടറി വി. വിനോദ്, ജില്ല കമ്മിറ്റിയംഗം ടി.എൻ. ലാലു എന്നിവർ സംസാരിച്ചു. ബി. ചാന്ദിനി, അജയകുമാർ, സന്തോഷ് കുമാർ, പുഞ്ചക്കരി ശ്രീകുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.