തിരുവനന്തപുരം: കെ.എ.എസിലെ രണ്ടും മൂന്നും ധാരകളിലെ നിയമനങ്ങൾക്ക് സംവരണം നൽകേണ്ടതില്ലെന്ന തീരുമാനം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നിഷേധവും ഉയർന്ന തസ്തികകളിലേക്കുള്ള പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ അവസരങ്ങളെ ഹനിക്കുന്നതുമാണെന്ന് മുസ്ലിം കോഒാഡിനേഷൻ ചെയർമാൻ കായിക്കര ബാബു. സീനിയോറിറ്റി വഴി അർഹമായ ഉയർന്ന തസ്തികകൾ ലഭ്യമായിക്കൊണ്ടിരിക്കുന്ന പിന്നാക്ക പട്ടികവിഭാഗങ്ങൾക്ക് ഇത് കനത്ത നഷ്ടത്തിനിടയാക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.