10​ പൊലീസുകാരുടെ കണ്ണാണ് ഒരു കാമറ - ഡി.ജി.പി

കിളിമാനൂർ: 10 പൊലീസുകാരുടെ കണ്ണുകൾക്ക് തുല്യമാണ് ഒരു സി.സി.ടി.വി കാമറയെന്നും സുപ്രധാനമായ പല കേസുകളിലും തുമ്പുണ്ടാക്കാൻ കാമറകൾ സഹായിക്കുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ പറഞ്ഞു. പുതിയകാവ് ജനകീയ സമിതിയുടെയും കിളിമാനൂർ പൊലീസി​െൻറയും സംയുക്താഭിമുഖ്യത്തിൽ കിളിമാനൂരിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ സ്വിച്ച് ഓൺ കർമം നിർവഹിക്കുകയായിരുന്നു ഡി.ജി.പി. ജനകീയസമിതിയുടെയും സമ്മേളനത്തി​െൻറയും ഉദ്ഘാടനം ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. ജനകീയസമിതി പ്രസിഡൻറ് കെ. ബാബു അധ്യക്ഷത വഹിച്ചു. ചികിത്സ ധനസഹായ വിതരണം റൂറൽ എസ്.പി പി. അശോക് കുമാർ നിർവഹിച്ചു. ജനകീയസമിതി സെക്രട്ടറി ബി.എസ്. റജി റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവൈ.എസ്.പി പി. അനിൽ കുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. സിന്ധു, എസ്. രാജലക്ഷ്മി അമ്മാൾ, കടയ്ക്കൽ സി.ഐ വി.എസ്. പ്രദീപ് കുമാർ, പഞ്ചായത്തംഗങ്ങളായ കെ. രാജേന്ദ്രൻ, യു.എസ്. സുജിത്ത്, വി. ധരളിക, ബീനാ വേണുഗോപാൽ, എൻ. ലുപിത, ബ്ലോക്ക് അംഗം പി.ആർ. രാജീവ്, കെ. പുഷ്പരാജൻ, മാധ്യമ പ്രതിനിധി രതീഷ് േപാങ്ങനാട്, എസ്.ഐ ബി.കെ. അരുൺ എന്നിവർ പെങ്കടുത്തു. മുൻ സി.ഐ വി.എസ്. പ്രദീപ് കുമാർ, സി.ഐ പി. അനിൽകുമാർ, എസ്.ഐ ബി.കെ. അരുൺ എന്നിവരെ ഡി.ജി.പി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.