കല്ലമ്പലം: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കല്ലമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാവായിക്കുളം എച്ച്.എസ്, തട്ടുപാലം, കല്ലമ്പലം, വെയിലൂർ, മുള്ളറംകോട്, പാണൻ തറ, മാവിൻമൂട് പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 5 വരെ . പുസ്തക ചർച്ച കല്ലമ്പലം: നാവായിക്കുളം മലയാളവേദി പ്രതിമാസ പരിപാടിയുടെ ഭാഗമായി പാമ്പുറം അരവിന്ദിെൻറ 'ആരതിയുതിരുന്ന സന്ധ്യകൾ' കവിത സമാഹാരം ചർച്ചചെയ്തു. കടമ്പാട്ടുകോണം വായനശാലയിൽ നടന്ന ചർച്ചയിൽ കവി ഓരനല്ലൂർ ബാബു അധ്യക്ഷത വഹിച്ചു. ഡി. പ്രിയദർശൻ, രാമചന്ദ്രൻ കരവാരം, ഹരിദാസ്, ഞെക്കാട് രാജ്, രാജൻ മടയ്ക്കൽ എന്നിവർ സംസാരിച്ചു. മണമ്പൂർ ഡി. രാധാകൃഷ്ണൻ അനുസ്മരണവും പുരസ്കാര സമർപ്പണവും കല്ലമ്പലം: കാഥികൻ മണമ്പൂർ ഡി. രാധാകൃഷ്ണൻ രണ്ടാം ചരമവാർഷികാചരണവും പുരസ്കാര സമർപ്പണവും നടന്നു. നാടൻ കലാപഠനകേന്ദ്രം ഏർപ്പെടുത്തിയ മണമ്പൂർ രാധാകൃഷ്ണൻ പുരസ്കാരം കാഥികൻ കിളിയൂർ സദന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി യു.എൻ. ശ്രീകണ്ഠൻ നൽകി. അനുസ്മരണ സമ്മേളനം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയതു. കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എ.വി. ബാഹുലേയൻ അനുസ്മരണ പ്രഭാഷണം നടത്തി. ഞെക്കാട് ശശി, തോട്ടയ്ക്കാട് ശശി, വസന്തകുമാർ സാംബശിവൻ, ഹർഷകുമാർ, എ. ഷാജഹാൻ എന്നിവർ സംസാരിച്ചു. പ്രഫ. ഗേളി ഷാഹിദ് ഗാനസന്ധ്യ അവതരിപ്പിച്ചു. ഞെക്കാട് രാജ്, കാപ്പിൽ അജയകുമാർ എന്നിവരെ ആദരിച്ചു. തോന്നയ്ക്കൽ വാമദേവെൻറ 'കാലം സാക്ഷി ചരിത്രംസാക്ഷി' എന്ന കഥാപ്രസംഗവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.