കരയോഗം വാർഷിക പൊതുയോഗം

പാലോട്: പനങ്ങോട് മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം താലൂക്ക് യൂനിയൻ പ്രസിഡൻറ് വി.എ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. ദിവാകരൻ നായർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് എഴുത്തുകാരൻ പാലോട് വാസുദേവൻ നായർ വിതരണംചെയ്തു. കരയോഗം സെക്രട്ടറി ജി. വിജയചന്ദ്രൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെറ്റച്ചൽ മേഖല കൺവീനർ വിജേന്ദ്രൻ നായർ, ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ആദിവാസി മേഖലകളിൽ വന്യമൃഗശല്യം ഒഴിവാക്കാൻ സോളാർവേലി നിർമാണം പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കല്ലണ, ഇയ്യകോട് ആദിവാസി മേഖലകളിൽ വന്യമൃഗശല്യം ഒഴിവാക്കാൻ സോളാർവേലി നിർമാണം തുടങ്ങി. ആദിവാസികളുടെ നിരന്തര പരാതികളെ തുടർന്നാണ് വനംവകുപ്പ് നടപടി. അതേസമയം ഏതാനും മാസങ്ങളായി കല്ലണ, ചെന്നല്ലിമൂട്, കാട്ടിലക്കുഴി, മുത്തുകാണി, കൊന്നമൂട്, കോളച്ചൽ, വെങ്കലകോണ് മേഖലകളിൽ നാശംവിതക്കുന്ന ഒറ്റയാൻ കാട്ടാനയെ വീണ്ടും വനത്തിലേക്ക് കയറ്റിവിട്ടു. ആന ജനവാസ മേഖലയിലിറങ്ങാതിരിക്കാൻ റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനം വകുപ്പ് രാത്രിയും പകലും ജാഗ്രതയിലാണ്. ജനവാസ മേഖലയിൽ ഇനി ആന ഇറങ്ങി ശല്യമുണ്ടാക്കിയാൽ മയക്കുവെടിെവച്ച് തളക്കുന്നതിനെ കുറിച്ചു ആലോചിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.