കാട്ടാക്കട: നെയ്യാർ കടവിൽ മീൻപിടിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ നാലാം പ്രതി അറസ്റ്റിൽ. കാട്ടാക്കട തൂങ്ങാംപാറ അയണിവിള ലക്ഷംവീട് കോളനിയിൽ അൽഅമീനാണ് (27) അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കാട്ടാക്കട പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം 19 ന് രാത്രി ഏഴോടെ ചന്ദ്രമംഗലം തേരിവിള കടവിലാണ് അക്രമം നടന്നത്. ചന്ദ്രമംഗലം സ്വദേശിയായ ശ്യാം ബുധനാഴ്ച സന്ധ്യയോടെ കടവിൽ മീൻപിടിക്കാനെത്തി. ഇതിനിടെ ശ്യാമും സ്ഥലത്ത് ഉണ്ടായിരുന്ന അനീഷും അഭിലാഷും തമ്മിൽ മീൻ പിടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം ൈകയാങ്കളിയിൽ എത്തുകയായിരുന്നു. സ്ഥലത്ത് നിന്ന് മടങ്ങിയ ശ്യാം സംഘടിെച്ചത്തി അഭിലാഷിെനയും അനീഷിനെയും ആക്രമിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. കാട്ടാക്കട ഇൻസ്പെക്ടർ വിജയരാഘവെൻറ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.