തിരുവനന്തപുരം: നഗരത്തിലെ സ്വകാര്യ തിയറ്ററിൽ സിനിമ കാണാനെത്തിയ കുടുംബത്തോട് അപമര്യാദയായി പെരുമാറുകയും അവരുടെ ബാഗ് തുറന്നുപരിശോധിക്കുകയും ചെയ്ത തിയറ്റർ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. നഗരസഭ സെക്രട്ടറിയും കേൻറാൺമെൻറ് പൊലീസ് അസിസ്റ്റൻറ് കമീഷണറും അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. ഒക്ടോബർ 26ന് സെക്കൻറ് ഷോ സിനിമ കാണാനെത്തിയ കുടുംബത്തോടാണ് ജീവനക്കാർ മോശമായി പെരുമാറിയത്. കുടുംബത്തിെൻറ കൈയിലുണ്ടായിരുന്ന ബാഗിൽ പോപ്കോൺ കണ്ട ജീവനക്കാർ അതുമായി തിയറ്ററിൽ കയറാൻ അനുവദിക്കില്ലെന്ന് ശഠിച്ചു. കുടുംബം പോപ്കോൺ ഒഴിവാക്കി തിരികെയെത്തിയപ്പൊൾ വീണ്ടും ബാഗ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ അപമാനിച്ചു. തിയറ്ററിൽ കാപ്പിക്ക് 60, പോപ്കോണിന് 70, ഐസ്ക്രീമിന് 150, പെപ്സിക്ക് 60 രൂപയാണ് ഈടാക്കുന്നതെന്ന് പരാതിയിൽ പറയുന്നു. തിയറ്ററിൽ അമിതവില ഈടാക്കുന്നതിനെതിരെ നടപടി വേണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചതിനുശേഷം കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.