തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിന് വീണ്ടും അംഗീകാരം. കോളജുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള കേന്ദ്രഗവൺമെൻറ് ഏജൻസിയായ നാക് (നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) കോളജിന് 'എ' ഗ്രേഡോടെ വീണ്ടും അംഗീകാരം നൽകി. നേരത്തെ കേന്ദ്ര സർക്കാറിെൻറ എൻ.െഎ.ആർ.എഫ് (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക്) കോളജിന് അഖിലേന്ത്യ തലത്തിൽ പതിനെട്ടാം റാങ്ക് നൽകിയിരുന്നു. ഇതോടെ നാക് 'എ' ഗ്രേഡും ആദ്യ ഇരുപതിനുള്ളിൽ റാങ്കുമുള്ള കേരളത്തിലെ ഏക കലാലയമായി യൂനിവേഴ്സിറ്റി കോളജ് മാറി. അംഗീകാരം ഏറെ ആഹ്ലാദകരമാണെന്ന് പ്രിൻസിപ്പൽ ഡോ. ജെ. അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.