മാർത്താണ്ഡം പാലം പൊതുജനങ്ങൾക്ക് ഇന്ന് സന്ദർശിക്കാം

കുഴിത്തുറ: മാർത്താണ്ഡം മേൽപാലത്തി​െൻറ പണി പൂർത്തിയാകുന്നതി​െൻറ പശ്ചാത്തലത്തിൽ ശനിയാഴ്ച വൈകീട്ട് നാല് മുതൽ ഏഴ് വരെ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് തുറന്നുകൊടുക്കും. കുഴിത്തുറ വെട്ടുമണി, മാർത്താണ്ഡം പമ്മം, ഗാന്ധി മൈതാനത്തിന് സമീപമുള്ള പാലം വഴികളിലൂടെ പാലത്തിലേക്ക് കയറാം. പാലം ഉദ്ഘാടനം കഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകില്ലെന്നും ഇതി​െൻറ അടിസ്ഥാനത്തിലാണ് ഒരുദിവസത്തേക്ക് സന്ദർശനസൗകര്യം ഒരുക്കുന്നതെന്നും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണ​െൻറ ഓഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.