ജീവനക്കാരെ കാഷ്വൽ ലേബേഴ്സായി അംഗീകരിക്കണം -എംപ്ലോയീസ് കോൺഗ്രസ്

തിരുവനന്തപുരം: കേരളത്തിലെ വാട്ടർ അതോറിറ്റിയിൽ പമ്പ് വാൽ ഓപറേറ്റർ, മീറ്റർ റീഡർ, അറ്റൻഡർ, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിൽ ദീർഘകാലമായി ജോലിചെയ്തുവരുന്ന എച്ച്.ആർ ജീവനക്കാരെ കാഷ്വൽ ലേബേഴ്സായി അംഗീകരിച്ച് തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് എച്ച്.ആർ എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഡ്യൂട്ടി വേതനം 350 രൂപയിൽനിന്ന് 650 ആയി ഉയർത്തണം, എല്ലാവിഭാഗം കരാർ ജീവനക്കാർക്കും പി.എഫും ഇ.സി.ഐയും ഏർപ്പെടുത്തണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജനറൽ സെക്രട്ടറി കെ.ജി. കുമാരപിള്ള, ജില്ല പ്രസിഡൻറ് മുജീബ് റഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സെക്രേട്ടറിയറ്റ് മാർച്ചും ധർണയും തിരുവനന്തപുരം: എസ്.സി.എസ്.ടി കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 13ന് സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.സി.എസ്.ടി വിദ്യാർഥികളുടെ സിവിൽ സർവിസ് പരീക്ഷ പരിശീലനകേന്ദ്രം ഉടൻ പുനഃസ്ഥാപിക്കുക, മെഡിക്കൽ പി.ജി അഡ്മിഷനിലെ സംവരണ അട്ടിമറി പുനഃസ്ഥാപിക്കുക, പട്ടികജാതിക്കാർക്ക് അർഹതയുള്ള എല്ലാ ആനുകൂല്യങ്ങളും പരിവർത്തിത ക്രൈസ്തവർക്കും നൽകുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കാനാണ് ധർണ നടത്തുക. കോഓഡിനേഷൻ കമ്മിറ്റി ചീഫ് കോഓഡിനേറ്റർ ആർ. മുരളി, സംസ്ഥാന സെക്രട്ടറി അരുൺ ധനുവച്ചപുരം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ബാങ്കിങ് മേഖല നേരിടുന്ന വലിയ പ്രതിസന്ധി കോടികളുടെ കിട്ടാക്കടം തിരുവനന്തപുരം: ബാങ്കിങ് മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഒമ്പത് ലക്ഷം കോടിയോളം വരുന്ന കിട്ടാക്കടമാണെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി എസ്.നാഗരാജൻ വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ബാങ്കിങ് വ്യവസായത്തെ സംരക്ഷിക്കുക, കിട്ടാക്കടങ്ങൾ നിയമനടപടിയിലൂടെ തിരിച്ചുപിടിക്കുക, ബാങ്ക് ലയന തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അഖിലേന്ത്യ സെക്രട്ടറി രാമഭദ്രൻ, പ്രസിഡൻറ് കെ. സത്യനാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.