ശബരിമല: ഭരണഘടന ബാധ്യത ഇടതുമുന്നണി നിറവേറ്റും -എ. വിജയരാഘവൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സ്ത്രീ-പുരുഷ തുല്യത എന്ന ഭരണഘടന ബാധ്യത ഇടതുമുന്നണി നിറവേറ്റുക തന്നെ ചെയ്യുമെ ന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സി.എം.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച എം.വി. രാഘവൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ കാര്യത്തിൽ സ്ത്രീകൾ ഇറങ്ങിപ്പുറപ്പെട്ടാൽ പത്ത് തില്ലേങ്കരിമാർ വിചാരിച്ചാലും അവരെ തടയാൻ പറ്റില്ല. നവോത്ഥാനം പിറകോട്ടടിച്ചാൽ അതി​െൻറ നഷ്ടം കൂടുതൽ കേരളത്തിലെ അവർണർക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഫോർ ബി.ജെ.പി എന്ന ബോർഡും വെച്ചിരിക്കുന്ന പാർട്ടിയാണ് കോൺഗ്രെസന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത സി.പി.െഎ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ശബരിമല വിഷയത്തിലൂടെ കോൺഗ്രസ് ബി.ജെ.പിയിലേക്ക് ആളെക്കൂട്ടുകയാണ്. അധികാരത്തിനും വോട്ടിനും വേണ്ടി നാണംകെട്ട വഴി സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും പന്ന്യൻ പറഞ്ഞു. സി.എം.പി ജില്ല സെക്രട്ടറി ജി. സുഗുണൻ അധ്യക്ഷതവഹിച്ചു. നീലലോഹിതദാസൻ നാടാർ, കാരേറ്റ് വിജയൻ, ശശികുമാരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.