സൂര്യഫെസ്​റ്റിവലില്‍ ജിതേഷ് ദാമോദറി​െൻറ ഫോട്ടോ പ്രദര്‍ശനം

തിരുവനന്തപുരം: സൂര്യഫെസ്റ്റിവലില്‍ ജിതേഷ് ദാമോദര്‍ ഒരുക്കുന്ന കാനായി കുഞ്ഞിരാമന്‍ ഫോട്ടോ പ്രദര്‍ശനം 11 മുതല്‍ 20 വരെ നടക്കും. 10 ദിവസം നീളുന്ന പ്രദര്‍ശനം നവംബര്‍ 11ന് വൈകീട്ട് ആറിന് സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. കാനായിയോടൊപ്പം 14 വര്‍ഷമായി സഞ്ചരിച്ച് അദ്ദേഹത്തി​െൻറ കലാജീവിതം കാമറയില്‍ പകര്‍ത്തുകയായിരുന്നു ന്യൂസ് ഫോട്ടോഗ്രാഫറായ ജിതേഷ് ദാമോദര്‍. പ്രദർശനത്തിൽ 80 ചിത്രങ്ങളുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.