ഫാമിലി പ്ലാസ്​റ്റിക്കിലെ തീ പിടിത്തം; ഇതര സംസ്ഥാന ജീവനക്കാരെ ചോദ്യം ചെയ്ത് വിട്ടയച്ചു

കഴക്കൂട്ടം: മൺവിളയിൽ പ്രവർത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്കിൽ നടന്ന തീപിടിത്തവുമായി ബന്ധപ്പെട്ട് കമ്പനിയിലെ ജീവനക്കാരായ നാല് ഇതര സംസ്ഥാനക്കാരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചു. തീ പിടിത്തം നടന്ന ദിവസം ജോലി സമയം കഴിഞ്ഞും മൂന്നാം നിലയിലെ സ്റ്റോറിന് സമീപം ഇവർ ദുരൂഹസാഹചര്യത്തിൽ നിൽക്കുന്നത് സി.സി.ടി.വിയിൽ കണ്ടതി​െൻറ അടിസ്ഥാനത്തിലാണ് പിടികൂടിയത്. വർഷങ്ങളായി കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് ഇവർ എന്നാണ് സൂചന. സ്റ്റോറിൽ ഇവർക്ക് പോകേണ്ടതില്ലെങ്കിലും ജോലി സമയം കഴിഞ്ഞും ഇതിന് സമീപം ചുറ്റിത്തിരിഞ്ഞതിലും തീ പിടിത്തം ഉണ്ടാകുന്നതിന് നിമിഷങ്ങൾക്കുമുമ്പ് രക്ഷപ്പെട്ടതുമാണ് സംശയങ്ങൾക്കിടയാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിച്ചിരുന്നെങ്കിലും തുടരെയുണ്ടായ അപകടങ്ങളാണ് പൊലീസിനെ കൂടുതൽ അന്വേഷണത്തിലേക്ക് വഴിതിരിച്ചുവിട്ടത്. തീ പിടിത്തവുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്ത് വരുകയായിരുന്നു. കസ്റ്റഡിയിലായവരുടെ മൊബൈൽ ഫോണുകൾ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി സൈബർ സെല്ലിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.