തിരുവനന്തപുരം: ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കാലികവും മൗലികവുമായ പരിഷ്കാരങ്ങൾ ആനിവാര്യമെന്ന് ലോക ബാങ്ക് സാമ്പത്തിക വിദഗ്ധ ഡോ.സജിത ബഷീർ. 'ഫെസിങ് ഫോർവേഡ്'എന്ന തെൻറ പുസ്തകത്തിെൻറ പ്രസ്ക്ലബിൽ നടന്ന പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. വിദ്യാഭ്യാസത്തിലടക്കം ഭിന്ന നിലവാരമുള്ള വിവിധ രാജ്യങ്ങളുടെ വ്യത്യസ്ത ഗ്രൂപ്പുകളാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ളത്. കുട്ടികൾ സ്കൂളിലേക്ക് പോകുന്നുണ്ടെങ്കിലും ഒന്നും പഠിക്കുന്നില്ല എന്നതാണ് വസ്തുത. നാലാം ക്ലാസിലെത്തിയ 80 ശതമാനം വിദ്യാർഥികൾക്കും ഒരു ഖണ്ഡിക പോലും വായിക്കാനറിയാത്ത സ്ഥിതിയാണുള്ളത്. ഭാവിയിലെ യുവാക്കളിൽ നല്ലൊരു ശതമാനം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണെന്നിരിക്കെ, ഇൗ അറിവില്ലായ്മയുടെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും അവർ പറഞ്ഞു. കേരള സെൻട്രൽ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ് കേരള സർവകലാശാല കനേഡിയൻ സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. എ. ജമീല ബീഗത്തിന് നൽകി പുസ്തകത്തിെൻറ പ്രകാശനം നിർവഹിച്ചു. വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ. കായംകുളം യൂനുസ് സ്വാഗതം പറഞ്ഞു. ഡോ.എ.എം. ഉണ്ണികൃഷ്ണൻ, ട്രസ്റ്റ് ചെയർമാൻ എ. സുഹൈർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.