കേരള പുനർനിർമാണത്തിന് മാരത്തണുമായി കായിക വകുപ്പ്്

തിരുവനന്തപുരം: എല്ലാ ജനവിഭാഗങ്ങളിലും കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനായി ട്രിവാന്‍ഡ്രം മാരത്തണുമായി സംസ്ഥാന കായിക വകുപ്പ്. ഡിസംബർ ഒന്നിന് മാനവീയം വീഥിയിൽ ആരംഭിക്കുന്ന മാരത്തണി​െൻറ മുദ്രാവാക്യം 'റണ്‍ ഫോര്‍ റീ ബിൽഡ് കേരള' എന്നതാണ്. ഇതിനായി ഏർപ്പെടുത്തിയിട്ടുള്ള രജിസ്ട്രേഷൻ ഫീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. കേരള പുനർനിര്‍മാണം എന്ന മഹാലക്ഷ്യത്തിനായി മറ്റ് ഇതര സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ഈ സംരംഭം കായിക വകുപ്പ് നടപ്പാക്കുന്നത്. മാരത്തണ്‍ നടത്തിപ്പില്‍ കായിക വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ട്രിവാന്‍ഡ്രം റണ്ണേഴ്സ് ക്ലബ് എന്ന സംഘടനയെ തെരഞ്ഞെടുത്തിട്ടുണ്ട്. 10 കിലോമീറ്റര്‍ റോഡ് റേയ്സ്, 21.09 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 42.19 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍. രാത്രി 12 ന് മാനവീയം റോഡില്‍ നിന്നാരംഭിച്ച് മാനവീയം റോഡില്‍ സമാപിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിക്കുക. വിജയികള്‍ക്ക് കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. രജിസ്ട്രേഷന് www.trivandrummarathon.org. ഫോൺ: 9745911164.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.