കാട്ടാക്കട: പൂവച്ചൽ സർക്കാർ വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര പ്രതിഭ ആചരിച്ചു. പി.ടി.എ പ്രസിഡൻറ് പൂവച്ചൽ സുധീർ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപിക ജയന്തീദേവി ബി.സി പ്രിൻസിപ്പൽമാരായ കെ. നിസ, ആർ. ബിന്ദു എന്നിവർ സംസാരിച്ചു. സയൻസ് ക്ലബിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച 'എങ്ങനെ ശാസ്ത്രജ്ഞനാകാം' സംവാദം ബി.ആർ.സി ഇൻസ്ട്രക്ടർ സ്റ്റുവർട്ട് ഹാരിസ് നേതൃത്വം നൽകി. സി.വി. രാമെൻറ ജീവിതനാൾവഴികൾ ഉൾപ്പെടുത്തി കുട്ടികൾ തയാറാക്കിയ വാർത്താ വൃത്തം, സയൻസ് ക്വിസ് എന്നിവയും സംഘടിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.