കാട്ടാക്കട: ഊരൂട്ടമ്പലം പ്ലാവിള ദേശസേവിനി വായനശാലയുടെയും ഗ്രന്ഥശാലയുടെയും സ്ഥാപകൻ തോപ്പിൽ കെ.വേലായുധൻ നായരുടെയും കെട്ടിടത്തിന് ഭൂമി ദാനം ചെയ്ത ശങ്കരമംഗലം മാധവൻ പിള്ളയുടെയും ഛായാചിത്രങ്ങൾ ഐ.ബി. സതീഷ് എം.എൽ.എ അനാച്ഛാദനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് എസ്. സുദർശനൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. ബാലകൃഷ്‌ണൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. മായ, കെ.ശരത് ചന്ദ്ര ഉണ്ണിത്താൻ, എം. പ്രഭാകരൻ നായർ, വി. ജയൻകുട്ടി നായർ, ഊരൂട്ടമ്പലം ബാലകൃഷ്‌ണൻ, സുരന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.