വിസ്‌ഡം ഡേ സംഗമം

പെരുമാതുറ: പരസ്ത്രീ ബന്ധം, സ്വവർഗരതി വിഷയങ്ങളിൽ പുതിയ നിയമനിർമാണം അനിവാര്യമാണെന്ന് വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസേഷൻ സംഘടിപ്പിച്ച അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ ഭരണഘടനപരമായ അവകാശങ്ങളെ ധ്വംസിക്കാനുള്ള ഗൂഢശ്രമങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾ മതേതര കക്ഷികളോട് ചേർന്ന് നടത്തിയിട്ടുള്ള മുന്നേറ്റങ്ങളുടെ തുടർച്ച കാലഘട്ടത്തി​െൻറ അനിവാര്യതയാണ്. മാടൻവിള ക്യു.എച്ച്.എൽ.എസ് സ​െൻററിൽ നടന്ന സംഗമത്തിൽ സാബു കമർ, റാഫി എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വംനൽകി. വിസ്‌ഡം യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ്‌ അസ്‌ലം അധ്യക്ഷതവഹിച്ചു. ഷഹീർ സലിം, അനി നഹാസ് എന്നിവർ സംസാരിച്ചു. വിസ്‌ഡം സെക്രട്ടറി അഷീർ താഹിർ സ്വാഗതവും ഷാജഹാൻ അയണിമൂട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.