തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപവത്കരിച്ച സർക്കാർ തീരുമാനത്തെ . കേരളത്തിൽ 2013 ഏപ്രിൽ ഒന്നുമുതൽ സർവിസിൽ പ്രവേശിച്ച ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ അടിച്ചേൽപിച്ചത് ഉമ്മൻ ചാണ്ടി സർക്കാറാണ്. ഇതിനെതിരെ കേരളത്തിലെ സർക്കാർ ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്കടക്കമുള്ള നിരവധി പ്രക്ഷോഭസമരങ്ങൾ നടത്തിയിരുന്നു. അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഇവിടെ സർക്കാർ നടപ്പാക്കുന്നതെന്ന് എഫ്.എസ്.ഇ.ടി.ഒ പ്രസിഡൻറ് കെ.സി. ഹരികൃഷ്ണനും ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.