മാർ ബസേലിയോസ‌് കോളജ‌ിന് കിരീടം

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റിയുടെ പ്രഥമ അത്ലറ്റിക് മീറ്റ് കിരീടം മാർ ബസേലിയോസ‌് കോളജ‌് ഓഫ‌് എൻജിനീയറിങ് ആൻഡ‌് ടെക‌്നോളജിക്ക്. നാല‌ുസ്വർണവും രണ്ടുവെള്ളിയും ഒരു വെങ്കലവുമടക്കം 32 പോയൻറുമായാണ് മാർ ബസേലിയോസ‌് കിരീടത്തിൽ മുത്തമിട്ടത്. രണ്ടുസ്വർണവും മൂന്നുവെള്ളിയും സ്വന്തമാക്കി 24 പോയേൻറാടെ കോതമംഗലം മാർ അത്തനേഷ്യസ‌് കോളജ‌് ഓഫ‌് എൻജിനീയറിങ് രണ്ടാം സ്ഥാനം നേടി. രണ്ട് പോയൻറുമായി തൃശൂർ ഗവ. എൻജിനീയറിങ് കോളജ‌് മൂന്നാംസ്ഥാനത്തെത്തി. മാർ ബസേലിയോസ‌് കോളജ‌് ഓഫ‌് എൻജിനീയറിങ് ആൻഡ‌് ടെക‌്നോളജിയിലെ എസ്. അപ്സര മികച്ച വനിതതാരമായും നൂറനാട് പാറ്റൂർ ശ്രീബുദ്ധ കോളജ് ഓഫ് എൻജിനീയറിങ് കോളജിലെ വിജോ പി. വർഗീസ് മികച്ച പുരുഷതാരമായും തെരഞ്ഞെടുക്കപ്പെട്ടു. സാങ്കേതിക സർവകലാശാല വൈസ‌്ചാൻസലർ ഇൻചാർജ‌് ഡോ. ഉഷ ടൈറ്റസ‌് വിജയികൾക്ക‌് ട്രോഫി സമ്മാനിച്ചു. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ജി. കിഷോർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി. ശശിധരൻ നായർ, ഫിസിക്കൽ എജുക്കേഷൻ അഡ്വൈസർ ഡോ. കെ.കെ. വേണു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.