പുളിമാത്ത് പഞ്ചായത്ത്​ ഒാഫിസിൽ കയറണമെങ്കിൽ നീന്തൽ പഠിക്കണോ?

കിളിമാനൂർ: സംസ്ഥാന പാതയോരത്ത് കാരേറ്റ് കവലയിൽ പ്രവർത്തിക്കുന്ന പുളിമാത്ത് പഞ്ചായത്ത് ഓഫിസ്, പഞ്ചായത്ത് ബസ്സ്റ്റാൻഡൻറ് എന്നിവിടങ്ങളിലേക്ക് എത്തണമെങ്കിൽ ആവശ്യക്കാർ നീന്തൽപഠിക്കേണ്ട സ്ഥിതി. സംസ്ഥാന പാതയിൽനിന്ന് ബസ്സ്റ്റാൻഡിലേക്ക് കയറുന്ന പ്രധാന വഴിയിൽ വെള്ളംകെട്ടി നിൽക്കുന്നതാണ് പ്രശ്നം. പഞ്ചായത്ത് ഓഫിസ്, ബസ്സ്റ്റാൻഡ്, പബ്ലിക് മാർക്കറ്റ് എന്നിവ ഒരേ കോമ്പൗണ്ടിലാണ് പ്രവർത്തിക്കുന്നത്. നിരവധി കച്ചവട സ്ഥാപനങ്ങളും ഇതിനകത്ത് പ്രവർത്തിക്കുന്നുണ്ട്. കാരേറ്റ്-നഗരൂർ റോഡിൽ നിന്നുള്ളതടക്കം മൂന്ന് വഴികളാണ് ബസ്സ്റ്റാൻഡിനകത്തേക്കുള്ളത്. ഇതിൽ മറ്റു രണ്ടു വഴികളും പൊട്ടിത്തകർന്ന് കുണ്ടും കുഴിയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.